ദമ്മാം: രിസാല സ്റ്റഡി സര്‍ക്കിള്‍ ദമ്മാം സോൺ എട്ടാമത് എഡിഷൻ ‘തര്‍തീല്‍’ ഹോളി ഖുർആൻ മത്സരം സമാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമളാനിൽ നടന്നു വന്ന മത്സരങ്ങൾക്ക് പരിസമാപ്‌തിയായി. സൈഹാത്തിൽ നടന്ന പരിപാടിയിൽ ടൊയോട്ട സെക്ടർ ജേതാക്കളായി. സിറ്റി സെക്ടർ മദീനത്തുൽ ഉമ്മാൽ സെക്ടർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അഖിലേന്ത്യാ തല മത്സരാർഥികളും പങ്കെടുത്ത പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
രാവിലെ മുതൽ ആരംഭിച്ച പരിപാടി വൈകിട്ട് പൊതുസമ്മേളനത്തോടെയാണ് അവസാനിച്ചത്. സയ്യിദ് തുറാബ് തങ്ങൾ മുഖ്യാഥിതിയായ പരിപാടിയിൽ ഐ സി എഫ് ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി ഉദ്ഘാടനം നിർവഹിച്ചു. മികച്ച സംഘാടനവും പങ്കാളിത്വവും കൊണ്ട് ശ്രദ്ധേയമായ പരിപാടി ഐ സി എഫ് സൈഹാത് യൂണിറ്റ് ഗ്രാന്റ് ഇഫ്താറോട് കൂടിയാണ് സമാപിച്ചത്.
സിദ്ധീഖ് സഖാഫി ഉറൂമിയുടെ അധ്യക്ഷതയിൽ ദമ്മാം കലാലയം സെക്രട്ടറി സബൂർ കണ്ണൂർ സ്വാഗതവും, സ്വാഗതസംഘം കൺവീനർ അഷ്‌റഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.