ജിദ്ദ: നാസ് മീഡിയ ജിദ്ദയിലൊരുക്കിയ രാഗലയം സംഗീതരാവ് ആസ്വാദകർക്ക് അവിസ്മരണീയമായി. ജിദ്ദയിലെ മുഹമ്മദ് റഫി എന്നറിയിപ്പെടുന്ന ജമാൽ പാഷ, നാസർ മോങ്ങം, ആയിശ നാസർ, അബ്ദുൽ ലത്തീഫ് സാബ്ജി, മാസിൻ ജമാൽ പാഷ എന്നിവർ വൈവിധ്യമാർന്ന ഗാനങ്ങൾ അവതരിപ്പിച്ചു. പ്രശസ്ത കലാപ്രവർത്തക ഇന്ദു ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഷറഫിയ ചെന്നൈ എക്സ്പ്രസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗീത നിശയിൽ നൗഷാദ് ചാത്തോത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപീകരിച്ച സംഘടനയുടെ ലക്ഷ്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. അയ്യൂബ് മാഷ് കോഓർഡിനേറ്ററായിരുന്നു. മീഡിയ ഡയരക്ടർ അഷ്റഫ് അഴീക്കോട് മീഡിയ നിയന്ത്രിച്ചു. ശംസു പാറാൽ നന്ദി പറഞ്ഞു.
ജാഫറലി പാലക്കോട്, സലാഹ് കാരാടൻ, കുബ്റ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. പ്രത്യേക ക്ഷണിതാക്കളായ ശ്രീലങ്കൻ ഗായകർ റസാഖ്, ഫസായിർ, ഹുദായി, ത്യാഗു എന്നിവർ ഗാനങ്ങളാലപിച്ചു. ചെന്നൈ ഏക്സ്പ്രസ് മാനേജിംഗ് പാർട്ണർ നബീൽ സമ്മാനങ്ങൾ വിതരണം ചെയ്തു. നാസ് മീഡിയ എല്ലാ മാസവും കലാപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. .
കബീർ കൊണ്ടോട്ടി, ജലീൽ കണ്ണമംഗലം, ഉണ്ണീൻ പുലാക്കൂൽ, ബശീർ ചുള്ളിയൻ എന്നിവർ ഓൺലൈനിൽ ആശംസ നേർന്നു. മാധ്യമ പ്രവർത്തകരായ മുസാഫിർ, സി.ഒ.ടി അസീസ്, എം.അഷ്റഫ് എന്നിവർ എല്ലാ പിന്തുണയും അറിയിച്ചു. മെയ് പത്തിന് ചെന്നൈ എക്സ്പ്രസിൽ വൈവിധ്യമാർന്ന കലപരിപാടി നടത്താൻ തീരുമാനിച്ചു. സഹകരിക്കാൻ താൽപര്യമുള്ളവർക്ക് മീഡിയ ഡയരക്ടർ അഷ്റഫ് അഴീക്കോടുമായി വാട്സാപ്പിൽ ബന്ധപ്പെടാം.0565996559



