ബുറൈദ: കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമം പിൻവലിക്കണെമെന്ന് ആവശ്യപ്പെട്ട് ബുറൈദയിൽ കെഎംസിസി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും സംഗമത്തിൽ പങ്കെടുത്തു.
ഇസ്‌ലാമിക വിശ്വാസ ആചാര പ്രകാരം അനുവർത്തിച്ചു പോരുന്ന ഒരു വിശ്വാസ സംഹിതയെ അധികാര ബലത്തിൽ തിരുത്തുന്നത് ഒരു തരത്തിലും മുസ്‌ലിം സമുദായത്തിന് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരുന്ന ഭരണകൂട ഭീകരതയെ എല്ലാവരും ഒറ്റകെട്ടായി ചെറുക്കുമെന്നും സംഗമം അഭിപ്രായപെട്ടു.
റഫീഖ് ചെങ്ങളായി വിഷയം അവതരിപ്പിച്ചു. ബുറൈദയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പിപിഎം അഷ്‌റഫ് കോഴിക്കോട് (ഒഐസിസി). അസ്‌കർ ഒതായി (സൗദി ഇസ്ലാഹി സെന്റർ), അബൂ സാലിഹ് മുസ്‌ലിയാർ ( ഐസിഎഫ്) റഷീദ് വാഴക്കാട് (തനിമ), മുത്തു കോഴിക്കോട്(ഖസീം പ്രവാസി സംഘം), സനീർ സ്വലാഹി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), എൻജി. ബഷീർ, റഫീഖ് അരീക്കോട് (എസ്.ഐ.സി), അബ്ദു കീച്ചേരി (ഇശൽ ബുറൈദ), ഷമീന ടീച്ചർ (കെ.എം.സി.സി വനിതാ വിങ്) എന്നിവർ സംസാരിച്ചു. കെ.