മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ(30)യാണ് പിടിയിലായത്. മലപ്പുറം തിരൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവിൻറെ അറിവോടെയായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ വീഡിയോവിൽ പകർത്തിയത് ഭർത്താവ് സാബിക് ആണ്.
പീഡനത്തിനിരയായ കുട്ടിക്ക് ലഹരി കൊടുക്കാനും യുവതി ശ്രമിച്ചിരുന്നു. ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്നും പണം വാങ്ങുകയും ചെയ്തിരുന്നു.
സ്ത്രീകളുടെ നഗ്‌ന വീഡിയോകൾ എടുത്തുകൊടുക്കാൻ കുട്ടിയോട് ഇവർ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പോസ്കോ ചുമത്തിയാണ് തിരൂർ പോലീസ് യുവതിയെ അറസ്റ്റ് ചെയ്‌തത്.