മക്ക: ഉംറ നിർവഹിക്കാനെത്തിയ പകര സ്വദേശി മക്കയിൽ മരണപെട്ടു. താനാളൂർ പകര സ്വദേശി മച്ചിഞ്ചേരി തോമ്പിൽ ഇബ്രാഹിമാണ് മരണപ്പെട്ടത്. നാട്ടിൽ നിന്നും കുടുംബ സമേതം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നു മക്ക കിങ് ഫൈസൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും മറ്റു ബന്ധുക്കളും കൂടെയുണ്ട്. മരണാനന്തര നടപടി ക്രമങ്ങൾ മക്ക ഐസിഎഫിൻറെ നേതുത്വത്തിൽ നടന്നു വരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജനാസ മക്കയിൽ ഖബടക്കും.