28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഡൽഹി ചേരിയിൽ തീപിടുത്തം; രണ്ട് കുട്ടികൾ വെന്തുമരിച്ചു

ന്യൂഡൽഹി: ഡൽഹി ചേരിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു. ഡൽഹി രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ 500 ലധികം വീടുകൾ കത്തി നശിച്ചു. ഞായറാഴ്‌ച 12 മണിക്കാണ് തീപിടുത്തമുണ്ടായത്.

പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുകയാണ്. മരണപ്പെട്ട കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തീപിടുത്തതിൻറെ കാരണങ്ങൾ വ്യക്തമല്ല. തീ ഒരു കുടിലിൽ നിന്നും മറ്റൊരു കുടിലിലേക്ക് തീ വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

 

Related Articles

- Advertisement -spot_img

Latest Articles