33.3 C
Saudi Arabia
Friday, August 22, 2025
spot_img

ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്ത് ദമ്മാം ഒ ഐ സി സി

ദമ്മാം: പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ഭാരവാഹി യോഗം ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു. കെ പി സി സിയുടെ ആഹ്വാന പ്രകാരമാണ് മെഴുകുതിരി തെളിയിച്ച് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തത്.

ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യം ഭരിച്ച കാലഘട്ടങ്ങളിൽ കൃത്യമായ രീതിയിൽ നിയന്ത്രിക്കാനും തിരിച്ചടി നൽകാനും കഴിഞ്ഞിട്ടുണ്ട്. ഭീകര വാദികൾക്ക് മുൻപിൽ വിനോദ സഞ്ചാരികളെ ഇട്ട് കൊടുക്കുന്ന പോലെയുള്ള സുരക്ഷാ വീഴ്ചയാണ് കേന്ദ്ര ആഭ്യന്തര വകുപ്പിൻറെ ഭാഗത്ത് നിന്നും ഉണ്ടായത്.

രാജ്യത്തിന്റെ ഏത് ഭാഗത്തു നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഏത് ജാതി-മത-സംഘടനകളില്‍ പെട്ടവരാണെങ്കിലും അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണ്. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് ഒ ഐ സി സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ഭാർവാഹിയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രവിശ്യാ കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ സലിമിൻറെ അദ്ധ്യക്ഷതയിൽ നടന്ന ഭാരവാഹി യോഗത്തിൽ പങ്കെടുത്തവർക്ക് വൈസ് പ്രസിഡൻ്റ് നൗഷാദ് തഴവ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറര്‍ പ്രമോദ് പൂപ്പാല, വൈസ് പ്രസിഡൻറുമാരായ ഷംസ് കൊല്ലം, വിൽസൻ തടത്തിൽ, അബ്ദുൽ കരീം, ഷിജില ഹമീദ്, ഡോ.സിന്ധു ബിനു, ജനറൽ സെക്രട്ടറിമാരായ സക്കീർ പറമ്പിൽ, ജേക്കബ് പാറയ്ക്കൻ, അൻവർ വണ്ടൂർ, പാർവ്വതി സന്തോഷ്, സി.ടി ശശി, സെക്രട്ടറിമാരായ ആസിഫ് താനൂർ, നിഷാദ് കുഞ്ചു തുടങ്ങിയവര്‍ സംബന്ധിച്ച

Related Articles

- Advertisement -spot_img

Latest Articles