ന്യൂഡൽഹി: ബലൂച് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ ആഭ്യന്തര കലാപങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. കലാത് ജില്ലയിലെ മാംഗോച്ചർ നഗരത്തിൻറെ നിയന്ത്രണം ബലൂച് വിമതർ ഏറ്റെടുത്തുവെന്നും റിപ്പോർട്ടുകണ്ട്. ബലൂച് ലിബറേഷൻ ആർമി നീക്കം ശക്തമാക്കിയതോടെയാണ് ആഭ്യന്തര കലാപത്തിലേക്ക് പാക്കിസ്ഥാൻ നീങ്ങുന്നത്. ആയുധമേന്തിയ ബലൂച് വിമതർ ബലൂച് ലിബറേഷൻ ആർമി മറ്റു നഗരങ്ങളിലേക്കും നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണം ഉണ്ടായതായും മേഖലകളിൽ ഏറ്റുമുട്ടൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. നൂറു കണക്കിന് ആയുധധാരികൾ സർക്കാർ ഓഫീസുകളും കെട്ടിടങ്ങളും സൈനിക ക്യാമ്പുകളും കയ്യടക്കിയതായും വിവരങ്ങളുണ്ട്. വിമതരുമായുള്ള ഏറ്റുമുട്ടലിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു. പാക് സൈനികർ സഞ്ചരിച്ച ട്രെയിൻ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് ആഭ്യന്തര കലാപത്തിലേക്ക് നയിച്ചത്. ബലൂച് വിമതരുടെ ആക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇന്ത്യ-പാക് അതിർത്തിയിൽ പാക്കിസ്ഥാൻറെ പ്രകോപനം ഇപ്പോഴും തുടരുകയാണ്. ഉറി, അഖ്‌നൂർ, കുപ്‍വാര എന്നിവിടങ്ങളിൽ നിയന്ത്രണ രേഖക്ക് സമീപം, സൈന്യം പാക് വെടിവെച്ചു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടി നൽകുന്നുണ്ട്.