ടെൽഅവീവ്: ഇസ്രായേൽ വിമാനത്താവളത്തിൽ മിസൈലാക്രമണം. ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെയാണ് ആകാരമാനം ഉണ്ടായത്. യെമനിൽ നിന്നും ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലാണ് വിമാനത്താവളത്തിൽ പതിച്ചതെന്നാണ് വിവരം. ആക്രമണം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇസാരയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം പരാജയപ്പെട്ടെന്നാണ് വിവരം. മിസൈൽ പതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടു, വിമാന സർവീസുകൾ പുനരാരംഭിച്ചതായി അറിയുന്നു