35 C
Saudi Arabia
Friday, October 10, 2025
spot_img

ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 20 പേർ കൊല്ലപ്പെട്ടു.

ഗസ്സ: ഗസ്സ നഗരത്തിലെ തിരക്കേറിയ ഒരു റസ്റ്റോറന്റിലും മാർക്കറ്റിലും ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ കുറഞ്ഞത് 20 പലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ റിമാൽ പരിസരത്തുള്ള തായ്‌ലൻഡ് റസ്റ്റോറന്റിലാണ് ആക്രമണം നടത്തിയത്. മാർക്കറ്റിന് ഏകദേശം 60 മീറ്റർ (196 അടി) അകലെ തെരുവിൽ ഒരു കൊച്ചുകുട്ടിയെ ഒരു ബാഗുമായി മരിച്ചു കിടക്കുന്ന കാഴ്ച ദയനീയമാണ്. റസ്റ്റോറന്റിലെ തീൻ മേശകൾക്ക് മുകളിൽ മൃതദേഹങ്ങൾ കിടക്കുന്നുണ്ട്. നേരത്തെ ഒരു കമ്മ്യൂണിറ്റി അടുക്കളയായി പ്രവർത്തിച്ചതായിരുന്നു ഈ റസ്റ്റോറെന്റ്.

ചൊവ്വാഴ്ച രാത്രി മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 59 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ആശുപത്രി വൃത്തങ്ങൾ പറയുന്നു, താമസ സ്ഥലത്തു നിന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് അഭയം നൽകുന്ന രണ്ട് സ്കൂളുകളിലാണ് മരണപെട്ടവരിൽ ഭൂരിഭാഗവും. യുഎൻ നിയന്ത്രണത്തിലുള്ള അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന അബു ഹുമൈസ സ്കൂളിൽ ചൊവ്വാഴ്ച രണ്ടുതവണ നടത്തിയബോംബാ ക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 പേർ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

“ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെ” ആക്രമിച്ചതായായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം. അതേസമയം ഗാസ നഗരത്തിലെ കിഴക്കൻ തുഫ പരിസരത്തുള്ള അൽ-കരാമ സ്കൂളിൽ ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെക്കൻ നഗരമായ ഖാൻ യൂനിസിലെ ഫലസ്‌തീനി വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളും കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി അറിയിച്ചു. 19 മാസത്തെ യുദ്ധത്തിനുശേഷം ഹമാസിനെതിരായ കരയാക്രമണം വിപുലീകരിക്കാനും ശക്തമാക്കാനുമുള്ള ഇസ്രായേലിന്റെ പദ്ധതികളെ അന്താരാഷ്ട്ര തലത്തിൽ അപലപിക്കുന്നതിനിടെയാണ് ഈ നടപടികൾ.

പ്രദേശം മുഴുവൻ പിടിച്ചെടുക്കുകയും തെക്ക് ഭാഗത്തുള്ള പലസ്തീനികളെ ബലപ്രയോഗത്തിലൂടെ നാടുകടത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും സ്വകാര്യ കമ്പനികളുമായി ചേർന്ന് സഹായ വിതരണം ഏറ്റെടുക്കുകയും പദ്ധതികളിൽ ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഗസ്സക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രായേൽ നിർത്തി വെക്കുകയും രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഗസ്സക്ക് നേരെ ഇസ്രായേൽ ആക്രമണം പുനരാരംഭിക്കുകയും ചെയ്‌തിരുന്നു. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന്മേൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് ആക്രമണം നടത്തുന്നതെന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം.

Related Articles

- Advertisement -spot_img

Latest Articles