മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ഏനാന്തി പുത്തൻപുരയിൽ ജയേഷാണ് മുങ്ങി മരിച്ചത്. 34 വയസ്സായിരുന്നു.
പുഴയിൽ കുളിക്കുന്നതിനിടയിൽ കാൽ വേരിനുള്ളിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താനായില്ല.