34.2 C
Saudi Arabia
Thursday, August 21, 2025
spot_img

അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം; ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി വിമർശിച്ചിരുന്നു. അജിത്കുമാറിനെതിരെ അന്വേഷണം പൂർത്തിയാക്കി സർക്കാരിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷവും അന്വേഷണം പൂർത്തിയാക്കാൻ കോടതിയോട് വിജിലൻസ് സമയം ചോദിച്ചിരുന്നു. ഇതിനെ തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിമർശിച്ചിരുന്നത്‌.

മുൻ എംഎൽഎ പിവി അൻവർ അജിത് കുമാറിനെതിരെയും പി ശശിക്കെതിരെയും ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിലായിരുന്നു കോടതി തൽസ്ഥിതി ആവശ്യപ്പെട്ടിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles