28.5 C
Saudi Arabia
Friday, August 22, 2025
spot_img

ലോക നേഴ്‌സസ് ദിനം; ആഘോഷമാക്കി സഫ മക്ക പോളിക്ലിനിക്‌

റിയാദ്: ലോക നേഴ്‌സസ് ദിനം ആഘോഷിച്ചു ബത്ഹ സഫ മക്ക പൊളി ക്ലിനിക്. ക്ലിനിക്കിലെ നേഴ്‌സുമാരും ഡോക്ടർമാരും മറ്റു ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ കേക്ക് മുറിച്ചു ആഘോഷം മധുരിതമാക്കി.

ലോക നേഴ്‌സസ് ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ചും നേഴ്‌സുമാരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും സ്റ്റാഫ് നേഴ്‌സ് ഷൈമ പ്രഭാഷണം നടത്തി. നേഴ്‌സ് നിത്യാ രാജും അഡ്മിൻ മാനേജർ ഫഹദ് അൽ ഉനൈസിയും ചേർന്ന് കേക്ക് മുറിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്‌ണൻ ചടങ്ങ് ഉത്ഘാടനം ചെയ്‌തു. നേഴ്‌സുമാരായ സുറുമി സ്വാഗതവും ബുഷ്‌റ നന്ദിയും പറഞ്ഞു. ഹേമലത, ഡയാന, സൂര്യ ആശംസകൾ നേർന്നു. ഡോ. ഗോപേഷ്, ഡോ. അനിൽ, ഡോ.തമ്പാൻ, ഡോ. ജോയ്, ഡോ. ഷേർ ഹൈദർ, ഡോ. ലബ്ബ ക്ലിനിക്കിലെ മറ്റു ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles