തിരുവവനന്തപുരം: ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ പുറത്താക്കി. ഇന്ന് ഉച്ചയോടെയായിരുന്നു വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷക ശ്യാമിലിക്ക് മർദ്ദനമേറ്റത്. നടന്ന സംഭവം ബാർ അസോസിയേഷന് മുന്നിൽ വിശദീകരിക്കണമെന്നും ഇരക്കൊപ്പമാണ് ബാർ അസോസിയേഷനെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് പള്ളിച്ചൽ പ്രമോദ് പറഞ്ഞു.
ബാർ അസോസിയേഷൻ ഇരക്കൊപ്പം നിൽക്കും. ഇരക്ക് നീതി വാങ്ങിക്കൊടുക്കാൻ അസോസിയേഷൻ കൂടെ നിൽക്കും. ബെയ്‌ലിൻ ദാസിനെ പുറത്താക്കിയത് താൽക്കാലികമാണ്. അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. അസോസിയേഷൻ പ്രതിനിധികൾ തന്നോട് തട്ടിക്കയറി എന്നുള്ള അഭിഭാഷകയുടെ പരാതിയെ കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞു പ്രമോദ് ഒഴിഞ്ഞുമാറി.
യുവതിയുടെ മുഖത്ത് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക്ക് കൊണ്ട് മർദ്ദിച്ചുവെന്ന് അഭിഭാഷക ആരോപിച്ചിരുന്നു. ശ്യാമിലി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.