റിയാദ്: 2024-25 അധ്യയനവർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ അലിഫ് ഇന്റർനാഷണൽ സ്‌കൂളിന് നൂറ് ശതമാനം വിജയം. ആയിഷ അഞ്ചല കെ ടി, സിദ്ധാർത്ഥ് സുനിൽ, ഫർഹ മണിപ്പറമ്പത്ത്, നുഹ ഫാത്തിമ, നഹ് ല ഷാഹുൽ, മുഹമ്മദ് ഫാദിൽ ലുഖ്മാൻ എന്നിവരാണ് 24-25 അധ്യയന വർഷത്തെ സ്കൂൾ ടോപ്പേഴ്‌സ്. വിജയിച്ച കുട്ടികളിൽ 68 ശതമാനം ഡിസ്റ്റിങ്ഷനും 32 ശതമാനം കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരുടെ വിജയത്തിന് വേണ്ടി പരിശ്രമിച്ച രക്ഷിതാക്കളെയും അധ്യാപകരെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, സി ഇ ഒ ലുഖ്‌മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.