ദമ്മാം: പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും ദി ഗേറ്റ് ഹോട്ടൽ & അപ്പാർട്മെന്റ് ദമ്മാമ്മും ദമ്മാം അൽ മന ഹോസ്പിറ്റലും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദി ഗേറ്റ് ഹോട്ടലിലെ നിരവധി സ്റ്റാഫ് അംഗങ്ങൾ ഈ ഉദ്യമത്തിൽ പങ്കാളികളായി.
ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള സർട്ടിഫിക്കറ്റ്രക്തബാങ്ക് സർവീസ് ഡയറക്ടർ ഡോ. ആയിഷ ഖുറം ഇഖ്ബാലിൽ നിന്നും ദി ഗേറ്റ് ഹോട്ടൽ ഓപ്പറേഷൻ മാനേജർ അനൂപ് ഏറ്റുവാങ്ങി. ദി ഗേറ്റ് ഹോട്ടൽ ഡെപ്യൂട്ടി മാനേജർ നഫുസുദ്ധീൻ, പി ബി ഡി എ സൗദി കോ ഓർഡിനേറ്റർ ഷിനാജ് കരുനാഗപ്പള്ളി സമദ് തേവലക്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.