27.9 C
Saudi Arabia
Tuesday, July 1, 2025
spot_img

“സിനിമാ വർത്തമാനം” സെമിനാർ സംഘടിപ്പിച്ച് കേളി ജരീർ യൂണിറ്റ്

റിയാദ്: കേളി കലാ സാംസ്കാരികവേദി മാലാസ് ഏരിയ-ജരീർ യൂനിറ്റ്   “സിനിമാ വർത്തമാനം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. യൂണിറ്റിൻറെ നാലാം സമ്മേളനത്തിന് മുന്നോടിയായിചെറീസ് റെസ്റ്റോറന്റിലായിരുന്നു സെമിനാർ. ഓരോരുത്തർക്കും  തങ്ങളുടെ മൂന്ന് സിനിമാ കാഴ്ചപ്പാടുകൾ, അനുഭവങ്ങൾ എന്നിവ പങ്കുവെക്കുവാനും, ഒരു കാലത്ത് ലോകത്തിന്റെ നെറുകയിൽ നിന്നിരുന്ന മലയാള സിനിമ വയലൻസിലേക്കും മറ്റും ഗതി മാറിയോ എന്ന അന്വേഷണവുമായിരുന്നു പ്രധാനമായും സെമിനാർ.

നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന സിനിമകളിൽ “എ ഐ” സാങ്കേതിക വിദ്യ അനുഭവവേദ്യമാകുന്ന വർത്തമാന കാലത്ത്, ആധുനിക സിനിമാ വ്യവസായത്തിലും ഉള്ളടക്കത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണക്കുന്നതായിരുന്നു രാഗേഷിൻറെ തുടക്കം. റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരനും അധ്യാപകനുമായ ഫൈസൽ ഗുരുവായൂർ സെമിനാർ ഉദ്ഘാടനം ചെയ്‌തു.

സിനിമ വഴി തെറ്റുമ്പോഴെല്ലാം രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ ഉണ്ടാകുന്നതിനെപ്പറ്റി സൂചിപ്പിച്ചു ഫൈസൽ കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു. ലഹരിവിരുദ്ധ അവാർഡ് വിന്നിംഗ് ഷോർട്ട് ഫിലിം ‘തളിരിന്റെ’  പ്രദർശനവും സംവിധായകനുമായുള്ള ഓൺലൈൻ സംവാദവും നടന്നു.

കേളിരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി പ്രസിഡൻ്റ് സെബിൻ ഇക്ബാൽ മലാസ് രക്ഷാധികാരി സെക്രട്ടറി സുനിൽ കുമാർ, രക്ഷാധികാരി അംഗം സീന സെബിൻ ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ടുചാലി, പ്രസിഡൻ്റ് മുകുന്ദൻ, തുടങ്ങി റിയാദിലെ പ്രധാന വ്യക്തിത്വങ്ങൾ, തങ്ങളുടെ കാഴ്ചപ്പാടുകൾ പറഞ്ഞും സെമിനാറിന് ആശംസകൾ അർപ്പിച്ചും സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുജിത്ത് സെമിനാർ നിയന്ത്രിക്കുകയും ഉപസംഹരിക്കുകയും ചെയ്‌തു. യൂണിറ്റ് ട്രഷർ രാഗേഷ് സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles