34.2 C
Saudi Arabia
Thursday, August 21, 2025
spot_img

അസ്‌മയും സുമയ്യയും ഇനി രണ്ടായി ജീവിക്കും

റിയാദ്: സയാമീസ് ഇരട്ടകളായിരുന്ന അസ്‌മയും സുമയ്യയും ഇനി രണ്ടായി ജീവിക്കും. റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഇന്നലെയാണ് എറിട്രിയൻ കൺജൈൻഡ് ഇരട്ടകളായ അസ്‌മയെയും സുമയ്യയെയും വേർപെടുത്തിയത്. വിശുദ്ധ പള്ളികളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദ്ദേശങ്ങൾക്ക് അനുസൃതമായി സൗദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന്റെ മെഡിക്കൽ, സർജിക്കൽ ടീം നടത്തിയ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ നടപടിക്രമം, ഒന്നിലധികം വിഷയങ്ങളിൽ നിന്നുള്ള 36 കൺസൾട്ടന്റുമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും സംഘമാണ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്. കൃത്യമായ ആസൂത്രണം ഉറപ്പാക്കിയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ന്യൂറോ നാവിഗേഷണൽ സാങ്കേതികവിദ്യയും സർജിക്കൽ മൈക്രോസ്കോപ്പിയും ഉപയോഗിച്ചുമായിരുന്നു ടീം ഉത്തരവാദിത്വം നിറവേറ്റിയതെന്ന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ് റിലീഫ്) സൂപ്പർവൈസർ ജനറലും മെഡിക്കൽ ടീമിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ-റബീഹ പറഞ്ഞു.

കഴിഞ്ഞ 35 വർഷത്തിനിടെ 27 രാജ്യങ്ങളിൽ നിന്നുള്ള 149 ലധികം കേസുകൾക്ക് ചികിത്സ നൽകിയ സൗദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴിൽ നടന്ന 64-ാമത്തെ വേർപിരിയൽ ശാസ്ത്രക്രിയയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി, സൗദി അറേബ്യയിലെ ആരോഗ്യ സംരക്ഷണ മേഖലയുടെയും അതിന്റെ മെഡിക്കൽ ടീമുകളുടെയും നൂതന കഴിവുകളും പ്രൊഫഷണലിസവും ഉപയോഗപ്പെടുത്തി വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ നേടാനായത്.

കുട്ടികളെ സമഗ്രമായ പരിശോധനക്ക് വിധേയമാക്കിയപ്പോൾ തലയോട്ടിയിലെ അസ്ഥികൾ, തലച്ചോറിന്റെ മെംബ്രണുകൾ, സിരകൾ, ചില ധമനികൾ എന്നിവ ഒന്നിച്ചു ചേർന്നനിലയിലായിരുന്നു. കൺസൾട്ടന്റ് പീഡിയാട്രിക് ന്യൂറോ സർജറി മേധാവിയുമായ ഡോ. മൗതസെം അസ്സുബി പറഞ്ഞു. പ്രാരംഭ ശസ്ത്രക്രിയയിൽ തുടങ്ങി, ഒന്നിച്ചു ചേർന്ന ധമനികളെയും സിരകളെയും വേർപ്പെടുത്തുന്നതിനുള്ള മൂന്ന് ഇന്റർവെൻഷണൽ റേഡിയോളജി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഘട്ടം ഘട്ടമായാണ് വേർപിരിയൽ നടത്തിയത്. പീഡിയാട്രിക് പ്ലാസ്റ്റിക് സർജറി സംഘം ചർമ്മത്തിനടിയിൽ ടിഷ്യു എക്സ്പാൻഡറുകൾ തിരുകി, മാസങ്ങളോളം അത് നീട്ടുകയും വേർപിരിയലിനുശേഷം മതിയായ ചർമ്മ കവറേജ് അനുവദിക്കുകയും ചെയ്‌തു.

കുട്ടികളുടെ സുരക്ഷിതമായ ഭാവി ജീവിതം സാധ്യമാക്കിയതിനും തങ്ങളുടെ കുട്ടികൾക്ക് മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിനും സൗദി നേതൃത്വത്തോട് ഇരട്ടകളുടെ കുടുംബം നന്ദി അറിയിച്ചു. സൗദി അറേബ്യയിൽ താമസിച്ചിരുന്ന സമയത്ത് അവർക്ക് ലഭിച്ച സ്നേഹത്തിന് അവർ നന്ദി രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles