കൊല്ലം: കൊല്ലം തഴുത്തലയിൽ മാതാവിനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്‌ഷന് സമീപം താമസിക്കുന്ന നാസിയത്താണ് (60) ദാരുണമായി കൊല ചെയ്യപ്പെട്ടത്. മകൻ ഷാനും(33) മരണപെട്ടു.
നാസിയത്തിൻറെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു കണ്ടത്തിയത്. കൊലപാതകത്തിൻറെ പിന്നിലുള്ള കാരണങ്ങളെ കുറിച്ച് അറിവായിട്ടില്ല. ഇന്ന് പുലർച്ചെ വീട്ടിൽ വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി.



