യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസം നിറുത്തി നാട്ടിലേക്ക് പോകുന്ന ആസിഫ് കൊടിഞ്ഞി, മുഹമ്മദ് കാരപ്പഞ്ചേരി എന്നിവർക്ക് ഫിഫ്റ്റി ഫ്രൂട്ട്സ് സൗഹൃദ കൂട്ടായ്മയും ഫിഫ്റ്റി ഫ്രൂട്സ് – കെഎംസിസിയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. സംയുക്തമായി നടത്തിയ പരിപാടിയില്‍ ശിഹാബ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ മുന്നിയൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വേങ്ങര, ഇസ്മായിൽ ചെറുമുക്ക്, യൂനുസ് മണ്ണാർമല, നൗഷാദ് നാദാപുരം, അജ്മൽ കോഴിക്കോട്, ബീരാൻ തെന്നല, സൽമാൻ ഫാരിസ്, ബീരാൻ അപ്പാട, അഷറഫ്, നിസാർ, ഷിഹാബ് മുഹി എന്നിവർ യാത്ര മംഗളം നേര്‍ന്നുകൊണ്ട് സംസാരിച്ചു. മനാഫ് കരിമ്പിൽ ഗാനം ആലപിച്ചു.

ഫിഫ്റ്റി ഫ്രൂട്ട്സ് സൗഹൃദ കൂട്ടായ്മയുടെയും കെ എം സി സി യുടെയും വക ഉപഹാരങ്ങള്‍ ഇരുവര്‍ക്കും സമ്മാനിച്ചു. അബൂബക്കര്‍ സി. കെ പാറ സ്വാഗതവും ഹാരീസ് പച്ചായി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles