22.4 C
Saudi Arabia
Sunday, March 29, 2026
spot_img

എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവവനന്തപുരം: സിപിഎം നേതാവും കോഴിക്കോട് നോർത്ത് മുൻ എംഎൽഎയുമായിരുന്ന എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. പ്രദീപ് കുമാറിനെ സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി ഉത്തരവ് നൽകുകയായിരുന്നു. നിലവിലെ സെക്രട്ടറി കെകെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്തിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. തുടർന്നാണ് പ്രദീപ് കുമാറിന്റെ നിയമനം.

ഡിവൈഎഫ്‌ഐയിലൂടെയാണ് പ്രദീപ് കുമാർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കോഴിക്കോട് നോർത്ത് എംഎൽഎ എന്ന നിലയിൽ പ്രദീപ് കുമാർ കൊണ്ടുവന്ന പല പദ്ധതികളും ശ്രദ്ധേയമായിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ നിർദ്ദേശിച്ചവരുടെ ലിസ്റ്റിൽ അദ്ദേഹം ഇല്ലായിരുന്നു. .

Related Articles

- Advertisement -spot_img

Latest Articles