ജിദ്ദ : രിസാല സ്റ്റഡി സർക്കിൾ ( RSC ) ഗ്ലോബൽ തലത്തിൽ നടത്തിവരുന്ന മൈൻഡ് യുവർ മൈൻഡ് ക്യാമ്പയിനിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഷറഫിയ സെക്ടർ മൈൻഡ് വെൽ മീറ്റ് സംഗമം സംഘടിപ്പിച്ചു. പ്രവാസി യുവാക്കളുടെ മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തിൽ കുറിച്ച് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ഫ്രാൻസിസ് സേവ്യർ സംസാരിച്ചു.
കുടുംബങ്ങളിൽ മാനസിക ആരോഗ്യ പരിപാലനത്തിന് പ്രത്യേകം ശ്രദ്ധ നൽകണമെന്ന് ശിഹാബ് മാസ്റ്റർ വണ്ടൂർ (ഗ്രന്ഥപ്പുര) അഭിപ്രായപ്പെട്ടു. മാനസിക വെല്ലുവിളികൾക്ക് പ്രതിവിധികൾ ഇസ്‌ലാമിക ജീവിത ശൈലിയിലൂടെ എന്ന വിഷയം രിസാല സ്റ്റഡി സർക്കിൾ മുൻ സൗദി വെസ്റ്റ് നാഷണൽ സെക്രട്ടറി ജംഷീർ വയനാടും വിഷയാവതരണം സോൺ വിസ്ഡം സെക്രടറി സൽമാനുൽ ഫാരിസിയും നടത്തി.
വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു തൗസീഫ് അബ്ദുള്ള സ്റ്റുഡന്റ്സ് ടോക്കിൽ ഇടപ്പെട്ട് സംസാരിച്ചു. ആദിൽ സഖാഫി, ഹാഷിം, ഷഹീർ തുടങ്ങിയവർ സംബന്ധിച്ചു. രിസാല സ്റ്റഡി സർക്കിൾ ( RSC ) ഷറഫിയ സെക്ടർ ജനറൽ സെക്രടറി ഇർഫാദ് വിളത്തൂർ സ്വാഗതവും മഷ്ഹൂർ ഫാളിലി നന്ദിയും പറഞ്ഞു.