ആലപ്പുഴ: ഹരിപ്പാടിൽ കെഎസ്ആർടിസി ബസ്സും പിക്അപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കാറിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്. മരിച്ച യുവതിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റ എല്ലാവരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന കാറിലും പിക്അപ് വാനിലും വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതു ഭാഗം പൂർണമായും തകർന്നു. ഈ ഭാഗത്തായിരുന്നു മരിച്ച യുവതി യാത്ര ചെയ്‌തിരുന്നത്.