മലപ്പുറം: ദേശീയപാത ഇടിഞ്ഞു സർവീസ് റോഡുകൾ വിണ്ടു കീറി. ദേശീയ പാത 66ൽ വേങ്ങര കൂരിയാട് വയലിലാണ് ദേശീയ പാത ഇടിഞ്ഞത്. സർവീസ് റോഡിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞത്. പുതുതായി നിർമ്മിക്കുന്ന ആറു വരി പാതയുടെ ഭാഗമാണ് സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണത്. ഉച്ചക്ക് മൂന്ന് മണിയോടടുപ്പിച്ചായിരുന്നു അപകടം. സർവീസ് റോഡിൽ കൂടി പോവുകയായിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുകൾ പറ്റി. റോഡിൽ കൂടതൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
കോഴിക്കോട് നിന്നും തൃശൂർ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകുന്ന റോഡാണ് ഇടിഞ്ഞത്. റോഡിലൂടെ പോവുകയായിരുന്ന കാറുകൾക്ക് മുകളിൽ മണ്ണും കോൺഗ്രീറ്റ് കഷണങ്ങളും വീണു. അപകടം കണ്ട് കാറിനുള്ളിലുണ്ടായിരുന്നവർ ഇറങ്ങിയോടി.
കൊളപ്പുറം കക്കാട് വഴി തൃശൂരിദേശീയ പാതയിടിഞ്ഞു; സർവീസ് റോഡുകൾ വിണ്ടു കീറി കോഴിക്കോട് നിന്നും കൊളപ്പുറം കക്കാട് വഴി തൃശ്ശൂരിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപെട്ടു. വികെ പടിയിൽ നിന്നും മമ്പുറം കക്കാട് വഴിയാണ് വാഹങ്ങൾ ഇപ്പോൾ പോകുന്നത്.