കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ‘അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. അങ്കണവാടിയിൽ നിന്നും മകളെയും കൂട്ടി വന്ന സന്ധ്യ മൂഴിക്കുളം പാലത്തിൽ നിന്നും കല്യാണിയെ താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. മൂഴിക്കുളം പുഴയിൽ നിന്നും സ്‌കൂബ ടീമാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
‘അമ്മ സിന്ധു കല്യാണിയെ എന്തിന് കൊലപ്പെടുത്തിയെന്ന വിഷയത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലിസ് സിന്ധുവിനെ ചോദ്യം ചെയ്‌തു വരികയാണ്. നേരത്തെയും സിന്ധു മകളെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായാലും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. അതിനിടെ സിന്ധു ഭർതൃവീട്ടിൽ പീഡനമനുഭവിച്ചിരുന്നെന്നും അതിനാൽ ഭർതൃ വീട്ടിൽ നിന്നും സിന്ധു അകന്നു കഴിയുകയായിരുന്നുവെന്നും ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
തിങ്കളാഴ്‌ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായതായി ‘അമ്മ പോലീസിൽ പരാതിയിൽ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കുട്ടിയും അമ്മയും ടൗണിലൂടെ നടന്നു പോകുന്നതിൻറെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് സിന്ധുവിനെ പോലീസ് വിശദമായി ചെയ്‌തപ്പോഴാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തുനിന്നും കുട്ടിയെ താഴേക്ക് എറിഞ്ഞതായി പറഞ്ഞത്.
പോലീസും നാട്ടുകാരും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.