തിരുവനന്തപുരം: നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമന(85)യാണ് മകൻ മൺകണ്ഠന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. മണികണ്ഠനെ പോലീസിൽ കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഉടൻ ഓമനയെ തിരുവവന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.
മണികണ്ഠന്റെ മർദ്ദനമേറ്റ ഓമനയുടെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാൾ ഓമനയെ മർദ്ദിച്ചിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു.