മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാത്ത 22 പേരെ കടത്തികൊണ്ടുപോയ ഇന്ത്യക്കാരനെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യക്കാരനെ നിർദ്ദിഷ്ട പിഴകൾ ചുമത്തുന്നതിനായി ബന്ധപ്പെട്ട അധികാരിയിലേക്ക് കൈമാറി .
ഏപ്രിൽ 29 നും ദുൽഹജ്ജ് 14 നും ഇടയിലുള്ള കാലയളവിൽ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും, സന്ദർശന വിസ ഉടമകൾക്ക് അഭയം നൽകുകയോ അഭയം നൽകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും പരമാവധി 100,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 10 വർഷത്തെ വിലക്കുകളോടെ ഇവരെ നാടുകടത്തുമെന്നും അതികൃതർ അറിയിച്ചു,