ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ ഭാര്യ ഭർത്താവിനെ കഴുത്തു ഞെസരിച്ചു കൊന്നു. നിർമ്മാണത്തൊഴിലാളിയായ ദിനേശ് കുമാറിനെയാണ് ഭാര്യ കാർത്യായനി കഴുത്തു ഞെരിച്ചു കൊന്നത്. ഗൂഡല്ലൂർ മസിനഗുഡിയിലാണ് സംഭവം. ദിനേശ് കുമാറും ഭാര്യ കാർത്യായനിയും നിരന്തരം വഴക്ക് കൂടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. .വാഴത്തോട്ടത്തിൽ വെച്ചാണ് കാർത്യായനി ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ മസിനഗുഡി പോലീസ് കേസസെടുത്തു കാർത്യായനിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
നിർമ്മാണ ജോലിക്കായി തങ്ങൾ ശനിയാഴ്‌ച ഊട്ടിയിൽ പോയിരുന്നെന്നും വീട്ടിലേക്ക് മടങ്ങുകയും അന്ന് രാത്രി തന്റെ ഭർത്താവ് മരണപ്പെട്ടെന്നും കാണിച്ചു കാർത്യായനി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എസ ശിവകുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് കാർത്യായനിയെ ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലാണ് കാർത്യായനി കുറ്റം സമ്മതിക്കുന്നത്. തുടർന്ന് കാർത്യായനിയുടെ അറസ്‌റ്റ് ചെയ്തുപോലീസ് രേഖപ്പെടുത്തി. .