ആലപ്പുഴ: ജില്ലയിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്‌തു. പത്തു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിന്റെ പുതിയ വകഭേദമാണ് പടരുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
വിവിധ രാജ്യങ്ങളിൽ പടരുന്ന കോവിഡിന്റെ പുതിയ വകഭേദമനോ എന്ന് കണ്ടെത്താൻ സാമ്പിൾ വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലേക്കാണ് (ഐ.സി.എം.ആർ) പരിശോധനക്ക് അയച്ചത്. രോഗ ബാധിതർ ജില്ലയിലെ പല ഭാഗങ്ങളിലുള്ളവർ ആയതിനാൽ രോഗ വ്യാപനം നടന്നിട്ടില്ലെന്ന നിഗമനത്തിനിലാണ് ആരോഗ്യ പ്രവർത്തകർ.
രോഗ വ്യാപനശേഷി കൂടുതലുള്ള കോവിഡിന്റെ ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി 1.8 എന്നിവയിലേതെങ്കിലുമാണോ ജില്ലയിൽ പടരുന്നത് എന്നാണ് പരിശോധിക്കുന്നത്. ദക്ഷിണ, പൂർവേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്നത് ഈ വകഭേദമാണ്.