ഖുൻഫുദ: ഖുൻഫുദയിൽ നടന്ന വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരണപെട്ടു. മൂന്നിയൂർ ചിനക്കൽ സ്വദേശി നരിക്കോട്ടു മേച്ചേരി മുനീറാണ് (45) മരണപ്പെട്ടത്. ജിസാൻ – ജിദ്ദ ഹൈവേയിലെ ഹോട്ടലിൽ ജോലി ചെയ്‌തു വരികയായിരുന്നു. ജോലി കഴിഞ്ഞു റൂമിലേക്ക് പോകുന്ന വഴി സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
പിതാവ്: നരിക്കോട്ട് മേച്ചേരി അവരാൻകുട്ടി ഹാജി, മാതാവ്: ബീ ഫാത്തിമ, ഭാര്യ: തെന്നല അറക്കൽ സ്വദേശി റാലിയ, മക്കൾ: ആയിഷ ജൂഫ, മുഹമ്മദ് ജുഹാൻ, സഹോദരങ്ങൾ: അഷ്‌റഫ്, മുസ്തഫ, അൻസാർ, ഫാസില, ഉനൈസ്, റംല, സൗദ, സീനത്ത്.
മൃതദേഹം ഖുൻഫുദ അൽ ഖോസ് ജുനൂബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമപടികൾക്ക്ശേഷം ഖുൻഫുദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെഎംസിസി നേതാക്കളായ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, ഫൈസൽബാബു, ഗഫൂർ എംപി, നൗഷാദ് അൽഖോസ് എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ചു വരുന്നു.