കൊച്ചി: കേരളാ തീരത്ത് അറബിക്കടലിൽ കപ്പൽ അപകടത്തിൽ പെട്ടു. അപകടകരമായ വസ്‌തുക്കളും ഇന്ധനങ്ങളും അടങ്ങിയ വസ്തുക്കൾ അടങ്ങിയ കാർഗോ കപ്പലാണ് അപകടത്തിൽ പെട്ടത്. വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ്.
കപ്പലിൽ ഉണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചു രക്ഷപെട്ടെന്ന് നാവികസേനാ അറിയിച്ചു. 21 പേരെ രക്ഷപെടുത്തി ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും സേന അറിയിച്ചു.
പുലർച്ചെ 4.30 ന് കൊച്ചിയിലെത്തേണ്ടിയിരുന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കടൽക്ഷോഭം മൂലം കപ്പൽ ആടിയുലഞ്ഞു കണ്ടൈനർ തെന്നിയതാവാം അപകട കാരണമെന്ന് അനുമാനിക്കുന്നു. കപ്പലിലെ ഇന്ധനം കടലിൽ കലർന്നു.
തീരങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകി. തീരത്തണയുന്ന സാധനങ്ങൾ എടുക്കരുതെന്നും ഉടൻ പോലീസിനെ വിവരമറിയിക്കണമെന്നും അറിയിപ്പ് വന്നു