വയനാട്: മാനന്തവാടിയിൽ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ ഒൻപത് വയസ്സുകാരി മകളെ പ്രതിക്കൊപ്പം കണ്ടെത്തി. കൊലപാതകം നടന്ന വീടിന് സമീപം വനമേഖലയോട് ചേർന്നുള്ള ഒഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി ദിലീഷിനൊപ്പം കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതി ദിലീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപതകത്തിന് പിന്നാലെ ഞായറാഴ്‌ച രാത്രി മുതലാണ് കുട്ടിയെ കാണാതാവുന്നത്. പോലീസും വനം വകുപ്പും ഫയർ ഫോയ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
ആക്രമണത്തിൽ പരിക്ക് പറ്റിയ പ്രവീണയുടെ മൂത്ത മകൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.