40.8 C
Saudi Arabia
Tuesday, August 26, 2025
spot_img

ചാരവൃത്തി; സിആർപിഎഫ് ജവാൻ അറസ്റ്റിൽ

ന്യൂഡൽഹി: പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് തന്ത്രാധാന വിവരങ്ങൾ കൈമാറിയ സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തു.

മോത്തിറാം ജാട്ട് എന്ന സിആർപിഎഫ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. 2023 മുതൽ ഇയാൾ ചാരവൃത്തിയിൽ സജീവമായി പങ്കെടുത്തിരുന്നെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാർക്ക് കൈമാറിയിരുന്നുവെന്നും എൻഐഎ പറഞ്ഞു.

പാക്കിസ്ഥാൻ ഏജന്റുമാരിൽ നിന്നും വിവിധ മാര്ഗങ്ങളിലൂടെ ഇയാൾ പണം സ്വീകരിച്ചിരുന്നതായും ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുമാണ് മോത്തിറാമിനെ അറസ്റ്റ് ചെയ്‌തത്‌. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ​ട്യാ​ല ഹൗ​സ് കോടതി ജോൺ ആറു വരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. ഇയാളെ സർവീസിൽ നിന്നും പിരിച്ചു വിട്ടതായി സിആർപിഎഫ് ഉദ്യോഗസ്ഥരും വ്യകത്മാക്കി.

Related Articles

- Advertisement -spot_img

Latest Articles