30.4 C
Saudi Arabia
Friday, August 22, 2025
spot_img

നായനാരുടെ ഓർമ്മ പുതുക്കി കേളി

റിയാദ് : ദീർഘ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയും, സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പറും നവ കേരളശിൽപ്പികളിൽ ഒരാളുമായിരുന്ന ഇ കെ നായനാരുടെ ഓർമ്മ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദിലെ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തി.

കേരളത്തിൽ എൽ ഡി എഫിന് തുടർഭരണം ലഭിച്ചാൽ മാത്രമേ ഇടത് ബദൽ എന്തെന്ന് ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കൂ എന്ന നായനാരുടെ വാക്കുകൾ അർഥവത്തായ കാലഘട്ടത്തിലാണ് നാം അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കുന്നതെന്നും, ഇതര സംസ്ഥാനങ്ങൾക്കും യൂണിയൻ സർക്കാരിന് തന്നെയും മാതൃകയാണ് കേരളത്തിലെ ഇടത് സർക്കാരെന്ന് ഈ കാലഘട്ടത്തിൽ തെളിയിക്കപെട്ടു എന്നും, വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, എന്ന് വേണ്ട സാധാരണക്കാരൻ ആശ്രയിക്കുന്ന എല്ലായിടത്തും നേട്ടങ്ങൾ ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും സെബിൻ അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, കേളി ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്‌ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ് സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles