തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപെട്ടും യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടും അൻവർ മുന്നോട്ടുവെച്ച കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അൻവർ ഉയർത്തിയ വിഷയങ്ങൾ സംസ്ഥാന നേതൃത്വവുമായി സംസാരിക്കുമെന്നും അൻവറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ആശയവിനിമയത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ സംസാരിക്കുമെന്നും പ്രശനങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും കെസി പറഞ്ഞു. ഇനി കാലു പിടിക്കാനില്ലെന്നും യുഡിഎഫിൽ ഇല്ലെങ്കിൽ നിലമ്പൂരിൽ തൃണമൂൽ ഒറ്റക്ക് മത്സരിക്കുമെന്നും അൻവർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെസി വേണുഗോപൽ മാധ്യമങ്ങളെ കണ്ടത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് അതൃപ്തി പ്രകടിപ്പിച്ചു അൻവർ രംഗത്ത് വന്നത്.