ദമ്മാം : ഹഫർ അൽ ബാതിനിൽ ആത്മഹത്യ ചെയ്ത കർണ്ണാടക സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. സനായിയ്യയിൽ ആത്മഹത്യ ചെയ്ത കർണ്ണാടക സ്വദേശി ദത്തത്രേയയുടെ(32) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
മൃതദേഹം നാട്ടിലേക്ക് അയക്കുവാനുള്ള നടപടി ക്രമങ്ങളോട് സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ഒഐസിസിയെ സമീപിക്കുകയായിരുന്നു. ഒഐസിസിനേതൃത്വം ഇന്ത്യൻ എംബസ്സി അധികൃതരെ കാര്യങ്ങൾ ധരിപ്പിക്കുകയും സഹായം തേടുകയും ചെയ്‌തിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം എംമ്പാമിംഗ് നടത്തുവാനുള്ള തുകയും വിമാന ചിലവും പൂർണ്ണമായും ഇന്ത്യൻ എംബസി വഹിക്കുകയായിരുന്നു.
ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിൻറെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. ഇന്ന് വ്യാഴാഴ്‌ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌ക്കരിച്ചു.