തിരുവനന്തപുരം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദൻ മാഷാണ് പ്രഖ്യാപനം നടത്തിയത്. നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ ഇനി ശക്തമായ മത്സരം നടക്കും. രാഷ്ട്രീയ മത്സരമാണ് നിലമ്പൂരിൽ നടക്കുകയെന്നും പാർട്ടിയെ ഒറ്റു കൊടുത്ത യൂദാസാണ് അൻവർ എന്നും എം വി ഗോവിന്ദൻ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.
സഖാവ് കുഞ്ഞാലിയുടെ നാടാണ് നിലമ്പൂർ. രാഷ്ട്രീയ പ്രധാന്യമുള്ള മണ്ഡലം തന്നെയാണ് നിലമ്പൂർ. പിവി അൻവർ ഇടതുമുന്നണിയെ വഞ്ചിച്ചു. കാലു പിടിക്കുമ്പോൾ മുഖത്തു ചവിട്ടുന്നു എന്നാണ് യുഡിഎഫിനെ കുറിച്ച് അൻവർ പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
സർക്കാരിനെയും പാർട്ടിയിയെയും താറടിച്ചു മുന്നണിവിട്ട അൻവറിനെതിരെ ശക്തമായ സ്ഥാനാർഥിയെ തന്നെ നിർത്തണമെന്ന പ്രവർത്തകരുടെ വികാരം പരിഗണിച്ചാണ് സ്വാരാജിനെ തന്നെ പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടിയുടെ യുവ മുഖവും നിലമ്പൂർ സ്വദേശി കൂടിയാണ് സ്വരാജ്.
തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും 2016 ൽ പാർട്ടി ചിഹ്നത്തിൽ മമത്സരിച്ചാണ് ആദ്യമായി സ്വരാജ് നിയമസഭയിലെത്തുന്നത്. 2021 ൽ ബാബുവിനെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപെടുകയായിരുന്നു. ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യയപെട്ട് സ്വാരാജ് കോടതിയെ സമീപിച്ചെങ്കിലും കെ ബാബുവിൻറെ വിജയം സുപ്രീം കോടതി ശരി വെക്കുകയായിരുന്നു.