മക്ക: ഗുരുതരമായ ഹൃദയാഘാതം സംഭവിച്ച ഇറാനിയൻ തീർത്ഥാടകന്റെ ജീവൻ രക്ഷിച്ച് മക്കയിലെ സൗദി മെഡിക്കൽ സംഘം. മെഡിക്കൽ സംഘം അടിയന്തിരമായി ഇടപെട്ട് ആദ്യ മണിക്കൂറിനുള്ളിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഹാജി സാധാരണ നിലയിലേക്ക് വന്നെന്നും ഹജ്ജിൽ തുടരാനും പൂർത്തിയാക്കാനും സാധിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കഠിനമായ ഹൃദയാഘാതം മൂലമുണ്ടായ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട തീർത്ഥാടകൻ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. മെഡിക്കൽ സംഘം വേഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും സങ്കീർണതകൾ തടയുന്നതിനുള്ള നിർണായകമായ “സുവർണ്ണ മണിക്കൂർ” എന്നറിയപ്പെടുന്ന സമയത്തിനുള്ളിൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
അടിയന്തിര ഇടപെടലുകൾ നടത്തുന്നതിനായി രൂപകൽപ്പന ചെയ്ത ദേശീയ ആരോഗ്യ സംരക്ഷണ മാതൃകയുടെ ഭാഗമായ സൗദി അറേബ്യയുടെ അടിയന്തര പരിചരണ പ്രോട്ടോക്കോളുകൾ പ്രകാരമാണ് വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. രോഗി ഇപ്പോൾ സാധാരണ അവസ്ഥയിലാണ്, സങ്കീർണതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, വരും ദിവസങ്ങളിൽ അദ്ദേഹം തന്റെ ഹജ്ജ് ഗ്രൂപ്പിൽ വീണ്ടും ചേരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
ആധുനിക സൗകര്യങ്ങളിലൂടെയും മികവുറ്റ ഡോക്ടർമാരുടെയും തീർത്ഥാടകർക്ക് ഉയർന്ന സേവനം സൗദി ഗവൺമെൻറ് നൽകി വരുന്നുണ്ട്. തീർഥാടകർക്ക് നിലവാരമുള്ളതും കൃത്യതയുള്ളതുമായ വൈദ്യസഹായം നൽകുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സൗദി അറേബ്യ ഒരുക്കിയിട്ടുണ്ട്.