റിയാദ്: ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രമാണിച്ചു റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും സമയക്രമങ്ങൾ പുനഃക്രമീകരിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ എല്ലാ ലൈനുകളിലെയും ട്രെയിൻ സർവീസുകൾ അർദ്ധരാത്രി 12 മണിക്ക് അവസാനിക്കുന്നതാണ്. അതേസമയം സർവീസുകൾ സമയങ്ങളിൽ റൂട്ടുകൾക്ക് അനുസരിച്ച് സമയങ്ങൾ വ്യത്യാസപ്പെടുമെന്നും അറിയിപ്പിൽ പറയുന്നു.
ജൂൺ 5 മുതൽ ജൂൺ 14 വരെയുള്ള കാലയളവിൽ (ദുൽ ഹിജ്ജ 9 മുതൽ 18 വരെ) ഓറഞ്ച് ലൈൻ രാവിലെ 10 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും. ജൂൺ 15 മുതൽ പഴയപോലെ രാവിലെ 6 മണി മുതൽ സർവീസ് ആരംഭിക്കും.
മറ്റുള്ള മെട്രോ ലൈനുകളും ജൂൺ 5 ന് രാവിലെ 8 മണിക്കാണ് സർവീസുകൾ ആരംഭിക്കുന്നത്.
ജൂൺ 6 മുതൽ ജൂൺ 8 വരെ രാവിലെ 10 മണിക്കായിരിക്കും സർവീസുകൾ ആരംഭിക്കുക.
ജൂൺ 9 മുതൽ ജൂൺ 11 വരെ രാവിലെ 8 മണി മുതൽ സർവീസുകൾ തുടങ്ങും.
ജൂൺ 12 മുതൽ പതിവ് പ്രവർത്തന സമയത്ത് (രാവിലെ 6 മണിക്ക് ) സർവീസുകൾ പുനരാരംഭിക്കും.
അതേസമയം, ജൂൺ 5 മുതൽ ജൂൺ 12 വരെയുള്ള കാലയളവിൽ റിയാദിലെ ബസ് സർവീസുകൾ ദിവസവും രാവിലെ 5 മുതൽ അർദ്ധരാത്രി വരെ സർവീസ് നടത്തും. കൂടാതെ, വർദ്ധിച്ചുവരുന്ന അവധിക്കാല യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ കാലയളവിൽ ഓൺ-ഡിമാൻഡ് ബസുകൾ ലഭ്യമാക്കുമെന്നും റിയാദ് ഗതാഗത വിഭാഗം അറിയിച്ചു.