സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല; അൻവർ
മലപ്പുറം: വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാൻ കയ്യിൽ പണമില്ലെന്നും അൻവർ. യുഡിഎഫിൽ അസോസിയയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുനിന്നു അൻവർ. തന്റെ സിറ്റിംഗ് സീറ്റാണ് ഞാൻ കോൺഗ്രസിന് നൽകിയത് കോൺഗ്രസാണ് പരിഹാരം കാണേണ്ടത്. മുസ്‌ലിം ലീഗ് സീറ്റ് ഓൾ സീറ്റ് നൽകേണ്ടതെന്നും അൻവർ പറഞ്ഞു.
തന്നെ തകർത്ത് തരിപ്പണമാക്കി, വിഡി സതീശനോട് തനിക്ക് വ്യക്തിപരമായി വിരോധമില്ല. തന്നെ തകർത്തത് വിഡി സതീശന് പിന്നിൽ പ്രവർത്തിക്കുന്നവരാണ്. അവരാരെന്ന് കണ്ടെത്തും. ഇനി തന്നെ ആരും വിളിക്കേണ്ടതില്ലെന്നും വൈകാരികമായി അൻവർ പ്രതികരിച്ചു. മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ കൈയിൽ പണമില്ലെന്നും തന്റെ കൂടെയുളളവരെല്ലാം സാധാരണ ടാപ്പിംഗ് തൊഴിലാളികളാണ്. അവർ സാധുക്കളാണ്. അവരുടെ കയ്യിൽ പണമില്ല. അൻവർ പറഞ്ഞു. പിണറായിസത്തിന്റെ വാഗ്‌ദാവ് ആണ് സ്വരാജ്.
അതേ സമയം പിണറായിസത്തനെതിരെ സഹകരിക്കാൻ താല്പര്യമുള്ളവർക്ക് സഹകരിക്കാമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് നേതാക്കൾ നിലമ്പൂരിൽ ഉണ്ടെന്നിരിക്കെ ഇനിയും ചർച്ചകൾക്ക് അവസരമുണ്ടെന്നാണ് മനസ്സിലാകുന്നത്. നേരത്തെ യുഡിഎഫ് സ്ഥാനാര്ഥിക്കെതിരെ വിമർശനം ഉന്നയിച്ച അൻവർ ഇന്നത്തെ പത്ര സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്തിനെതിരെ ഒന്നും പ്രതികരിച്ചില്ലെന്ന് മാത്രമല്ല. ഇടത് സ്ഥാനാർഥി സ്വരാജിനെതിരെ ശക്തമായ വിമർശനങ്ങളും അൻവർ ഉന്നയിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.