മലപ്പുറം: മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ സന്ദർശിച്ചതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വൈകാരിക തീരുമാനങ്ങൾ എടുക്കരുതെന്നും പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം മാറരുതെന്നും പറയാനാണ് അൻവറിനെ കണ്ടത്.
അൻവറുമായി കണ്ടതും സംസാരിച്ചതും വ്യക്തിപരമായിരുന്നു, യുഡിഎഫിൻറെ അനുമതിയോടെയായിരുന്നില്ലെനും രാഹുൽ പറഞ്ഞു. പരസ്‌പരം സംസാരിച്ച എല്ലാ കാര്യങ്ങളും മാധ്യങ്ങളോട് പറയാൻ സാധിക്കില്ലെന്നും മുന്നണിയിലെടുക്കുന്നതോ അൻവറിന്റെ ഉപധികളെ കുറിച്ചോ ചർച്ച ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒതായിയിലെ അൻവറിന്റെ വീട്ടിലെത്തിയാണ് രാഹുൽ അൻവറിനെ കണ്ടത്. പിണറായിസത്തെ തോൽപിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്നും രാഹുൽ ആവശ്യപ്പെ