22.7 C
Saudi Arabia
Sunday, March 22, 2026
spot_img

പ്ലസ് ടു വിദ്യാർഥി മരിച്ച നിലയിൽ

കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം കൊടിയത്തൂർ ഗോതമ്പ് റോഡ് പാലക്കുഴിയിൽ അനന്യ (17) യാണ് മരിച്ചത്. ജയപ്രകാശ് റജുല ദമ്പതികളുടെ മകളാണ്.

വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.

മുക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടം ചെയ്‌ത മൃത ദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

Related Articles

- Advertisement -spot_img

Latest Articles