മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥിയായി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി വന്നാണ് സ്വരാജ് പത്രിക സമർപ്പിച്ചത്. സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ, സംസ്ഥാന അകമ്മിറ്റി അംഗം പികെ സൈനബ എന്നിവരും സ്വരാജിനൊപ്പം ഉണ്ടായിരുന്നു.
നിലമ്പൂരിൽ തെരെഞ്ഞെടുപ്പ് വാഹന പ്രചരണത്തിനിടയിലാണ് സ്വരാജ് പത്രിക സമർപ്പണത്തിനെ എത്തിയത്. ഇന്നത്തെ പര്യടനം നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്നും രാവിലെ എട്ട് മണിക്ക് ആരംഭിച്ചിരുന്നു. ഉച്ചക്ക് മൂന്ന് മണിക്ക് തുടരുന്ന പ്രചാരണം വൈകിട്ട് എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും.