ഫുജൈറ: കണ്ണൂർ സ്വദേശി ഫുജൈറയിൽ വാഹനാപകടത്തിൽ മരണപെട്ടു. കണ്ണൂർ അഴീക്കോട് മാവില വീട്ടിൽ മുരളീധരൻ നമ്പ്യാരാണ്(56) മരണപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രി ഫുജൈറ കോർണീഷിൽ വെച്ചായിരുന്നു അപകടം നടന്നത്. റോഡ് കടക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു.
ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്ന മുരളീധരൻ ഫുജൈറയിലെ കല സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിരിച്ചിരുന്നു. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നടപടി ക്രങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊടുപോകും.
ഭാര്യ: ശ്രീകല, മക്കൾ: ഗൗതം മുരളി, ജിതിൻ മുരളി.