ന്യൂഡൽഹി: ഒരു ആഘോഷവും മനുഷ്യജീവനോളം വിലയുള്ളതല്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. റോയൽ ചാലെഞ്ചേഴ്‌സിന്റെ ഐപിഎൽ വിജയാഘോഷത്തോട് അനുബന്ധിച്ചുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിൻറെ പ്രതികരണം.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ദാരുണ സംഭവം ഹൃദയഭേദകമാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. പ്രായപെട്ടവർ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റ എല്ലാവരും വേഗത്തിൽ പൂർണമായും സുഖം പ്രാപിക്കട്ടെ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഈ സമയം ബംഗളുരുവിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നു. ദുരിത ബാധിത കുടുംബങ്ങൾക്ക് കർണാടക സർക്കാർ സാധ്യമായ എല്ലാ പിന്തുണയും നൽകണം..
ഈ ദുരന്തം വേദനാജനകമായ ഒരു ഓർമ പെടുത്തലാണ്. ഒരു ആഘോഷവും മനുഷ്യജീവനോളം വിലയുള്ളതല്ല.പൊതുപരിപാടികൾക്കുള്ള എല്ലാ സുരക്ഷാ പ്രോട്ടോകോളുകളൂം കർശനമായി നടപ്പാക്കുകയും വേണമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.