മക്ക: ഐസിഎഫ് ആർഎസ്‌സി വളണ്ടിയർ കോർ ക്യാമ്പ് മക്കയിൽ ഉദ്‌ഘാടനം ചെയ്‌തു. മക്ക ചീഫ് കോഡിനേറ്റർ ജമാൽ കക്കാടാണ് ഉൽഘാടനം നിർവഹിച്ചത്. ക്യാമ്പ് ലീഡ് ഹുസൈൻ ഹാജി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആർ എസ് സിയും ചേർന്നാണ് ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നത്.
വർഷങ്ങളായി ഹാജിമാർക്ക് സ്‌തുത്യർഹമായ രീതിയിൽ സേവനം നൽകി വരികയാണ് ഐസിഎഫ് ആർഎസ്‌സി വളണ്ടിയർ കോർ. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്‌ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം ലഭ്യമാണ്.
പുണ്യ ഭൂമിയിൽ ആദ്യ ഹജ്ജ് സംഘം എത്തിയത് മുതൽ ഹാജിമാർക്കുള്ള എല്ലാ സേവനങ്ങളും വളണ്ടിയർ കോർ ചെയ്യുന്നുണ്ട്. ഇരുഹറമുകളിലും അസീസിയ, നസീം തുടങ്ങി ഹാജിമാരുടെ താമസ സ്ഥലങ്ങളിലും ഹാജിമാർക്കാവശ്യമായ ഭക്ഷണ സാധങ്ങളും സഹായങ്ങളും വളണ്ടിയർ കോർ നൽകിവരുന്നു.
ഹാജിമാർക്ക് കൂടുതൽ സഹായങ്ങൾ ആവശ്യമായ മിനയിലെ വളണ്ടിയർ പ്രവർത്തങ്ങൾ ക്രോഡീകരിക്കുന്നതിനും വളണ്ടിയേഴിസിന്റെ താമസ സൗകര്യത്തിനും വേണ്ടിയാണ് വളണ്ടിയർ ക്യാമ്പ് തുറന്നിരിക്കുന്നത്. ഉദ്ഘടന പരിപാടിയിൽ ഹമീദ് ഹാജി പൂക്കോടാൻ, ശിഹാബ് കുറുകത്താണി, ഷെഫിൻ ആലപ്പുഴ, മുസ്തഫ കാളോ ത്ത്, ഉമർ ഹാജി, നിയാസ് ചാലിയം എന്നിവർ സംബന്ധിച്ചു.



