ലോക പരിസ്ഥിതി ദിനം; വൃക്ഷതൈകൾ നട്ട് തുഖ്ബാ ഐസിഎഫ്

തുഖ്ബാ: ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നട്ട് തുഖ്ബാ ഐസിഎഫ്. അന്തർദേശീയ തലത്തിൽ ഐസിഎഫ് പ്രഖ്യാപിച്ച പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായാണ് വൃക്ഷതൈകൾ നട്ടത്. സൗദി അറേബ്യയിലെ ഈസ്റ്റേൺ ചാപ്റ്ററിന് കീഴിലുള്ള ഐസിഎഫ് തുഖ്ബാ റീജിയൻ കമ്മിറ്റി പൊതുസ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ട് ലോകപരിസ്ഥിതി ദിനം ആദരിച്ചു

പരിസ്ഥിതി സംരക്ഷണത്തോടുള്ള സാമൂഹിക പ്രതിബദ്ധതയും ശുചിത്വമുള്ള പരിസരങ്ങൾ നിർമ്മിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. റീജിയൻ ഫിനാൻസ് സെക്രട്ടറി മൻസൂർ മഹ്ളരി, റീജിയൻ അഡ്മിൻ സെക്രട്ടറി മുബാറക് കോടുങ്ങല്ലൂർ, ഡിവിഷൻ തസ്‌കിയ & വുമൺ എംപവർമെൻറ് സെക്രട്ടറി ഷഫീഖ് പുത്തൻപള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്.

 

Related Articles

- Advertisement -spot_img

Latest Articles