മലപ്പുറം: പിണറായിസം, മരുമോനിസം തുടങ്ങിയ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛത്തോടെ തള്ളുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
ഹൈസ്‌കൂൾ മുതൽ ഞാൻ എസ്എഫ്ഐ ഭാരവാഹിയായിരുന്നു. എട്ടാം ക്‌ളാസ് മുതൽ സ്‌കൂൾ ലീഡറാണ്. എസ്എഫ്ഐയുടെ ഭാരവാഹിയുമാണ്.
കോളേജിൽ യൂണിയൻ ഭാരവാഹിയായിരുന്നു. യുവജന സംഘടനയിൽ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ചാണ് ഇവിടെ വരെ എത്തിയത്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടല്ലോ. ഈ ആരോപണങ്ങൾ എല്ലാം അവർ തളളുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി എംബി രാജേഷുമായി വളരെ അടുത്ത നല്ലബന്ധമാണുള്ളത്. എത്രയോ കാലങ്ങൾക്ക് മുൻപേയുള്ള ബന്ധം വളരെ നല്ല രീതിയിൽ കാത്തു സൂക്ഷിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ പ്രശ്നൽ ഉണ്ടെന്ന് വരുത്തി തീർക്കുകയാണ്. ഇത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു