ന്യൂഡൽഹി: മുവായിരം രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനൊരുങ്ങി കേന്ദ്രം. നാഷണൽ പേയ്മെന്റ് കോർപറേഷൻ, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങൾ തുങ്ങിയവരുമായി ചർച്ച ചെയ്‌ത ശേഷം രണ്ടു മാസങ്ങൾക്കുള്ളിൽ നിരക്ക് നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിച്ചതിന് പിന്നാലെ ബേങ്കുകൾക്കും സേവന ദാതാക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രവർത്തന ചെലവ് കണ്ടെതിന്നതിനും വേണ്ടിയാണ് എംഡിആർ റേറ്റ് എന്ന പേരിൽ ചാർജ് ഏർപ്പെടുത്തുന്നത്.
2025 മെയിൽ യുപിഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തിയതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ റിപ്പോർട്ട് പറയുന്നു. ഇത് ബാങ്കുകൾക്ക് വലിയ രീതിയിൽ സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കി. 2020 ലെ സീറോ എംഡിആർ നയത്തിന് പകരമാണ് പുതിയ നിയമം.ഇതിലൂടെ മുവ്വായിരത്തിന് മുകളിലുള്ള പേയ്‌മെന്റുകൾക്ക് ചാർജ് നൽകേണ്ടി വരും.
ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. ഇവയിൽ 90 ശതമാനവും പ്രതി വര്ഷം 20 ലക്ഷത്തിൽ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ്. ഇവർക്കാണ് പുതിയ നിയമം മൂലം സാമ്പത്തിക ഭാരം ഉണ്ടാവുക