റിയാദ്: റിയാദിനടുത്ത് നദീമിലുണ്ടായ വാഹനപകടത്തിൽ എറണാകുളം സ്വദേശി മരണപെട്ടു. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ് മരണപ്പെട്ടത്. അജുപോളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നദീമിൽ അപകടത്തിൽപെടുകയിരുന്നു. 25 വർഷത്തിലധികമായി സൗദി നാഷണൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്യുകയാണ് അജുപോൾ.
കാർ ഓടിച്ചിരുന്ന അജുപോൾ ഉറങ്ങിപോയതാണ് അപകടകാരണം. കാർ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും ഉടൻ പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അജുപോൾ വഴിമധ്യേ മരണപ്പെടുകയായിരുന്നു.
പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ഷുമേശി ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം കിഴക്കമ്പലം വലയിൽ വികെ പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജുപോൾ.